നേപ്പാൾ വിമാന ദുരന്തത്തിൽ മരണപ്പെട്ടവരിൽ മൂന്ന് പേർ പത്തനംതിട്ടയിൽ എത്തിയ ശേഷം മടങ്ങിയവർ

നേപ്പാൾ പൊഖാറ വിമാനാപകടത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ടതിൽ മൂന്ന് പേർ കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെയാണ് വിമാന ദുരന്തം ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവന്ന വിവരം. മൂന്ന് നേപ്പാൾ സ്വദേശികളാണ് കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തിൽ മരിച്ചതെന്നാണ് വ്യക്തമായത്. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിരാണ് കേരളത്തിൽ നിന്ന് മടങ്ങവെ അപകടത്തിൽ മരിച്ചത്. ഇവർ പത്തനംതിട്ടയിലാണ് എത്തിയത്. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേപ്പാളിൽ നിന്നെത്തിയത് 5 അംഗ സംഘമായിരുന്നു. നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിന്‍റെ സംസ്കാര ചടങ്ങിനാണ് ഇവർ എത്തിയത്. ഇക്കഴിഞ്ഞ വെളളിയാഴ്ച ആണ് സംഘം എത്തിയത്. സംസ്കാരം കഴിഞ്ഞ ശേഷം അന്ന് തന്നെ ഇവർ നേപ്പാളിലേക്ക് മടങ്ങിയിരുന്നു. അപകടവിവരം അറിഞ്ഞതിന് ശേഷം മാത്യു ഫിലിപ്പിന്‍റെ കുടുംബം പറഞ്ഞു. വലിയ വേദനയാണ് ഇവർ പങ്കുവച്ചത്
Previous Post Next Post