അശ്ലീല വീഡിയോ വിവാദം: സിപിഎം നേതാവിനെതിരെ ഡിജിപിക്ക് പരാതി ജെബി മേത്തർ

 ആലപ്പുഴ : സിപിഎം നേതാവിന്റെ പക്കല്‍ നിന്നും അശ്ലീല വീഡിയോ പിടിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ആണ് സിപിഎം നേതാവ് എ പി സോണയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. 

സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ചങ്ങാത്തം സ്ഥാപിച്ചാണ് ഇയാള്‍ സ്ത്രീകളെ ദുരുപയോഗം ചെയ്തത്. ഒരു പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായും പരാതിയുണ്ട്. അതിനാല്‍ പോക്‌സോ കേസും ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

സോണയ്‌ക്കെതിരെ ജെബി മേത്തര്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. നഗ്‌നദൃശ്യങ്ങള്‍ സൂക്ഷിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ എ പി സോണയെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് ആരോപണം.

أحدث أقدم