വിവാഹ മോചനനടപടികളുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിയെ. ഭര്‍ത്താവ് രഞ്ജിത്താണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.മനിശേരി സ്വദേശി സുബിതയ്ക്കാണ് വെട്ടേറ്റത്
രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് ഗുരുതരമായി വെട്ടേറ്റ സുബിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വിരല്‍ അറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍.