പാമ്പാടി വില്ലേജ് ഓഫീസിനോടുള്ള റവന്യു വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണം : സോബിൻലാൽ

പാമ്പാടി : അസൗകര്യങ്ങളിൽ പൊറുതി മുട്ടിയിരിക്കുന്ന പഴയ വില്ലേജ് ഓഫീസ് പൊളിച്ച് മാറ്റിയിട്ട് മാസങ്ങളായി. പുതിയ കെട്ടിടത്തിന്റെ പണി ഇതുവരെ തുടങ്ങിട്ടില്ല. സമീപത്തെ വാടക കെട്ടിടത്തിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതിന്  നിലവിൽ വില്ലേജ് ഓഫീസർ മാസങ്ങളായി അവധിയായതിനാൽ സമീപത്തെ വില്ലേജ് ഓഫീസർക്കാണ് ചാർജ് .  വലിയ വില്ലേജായ പാമ്പാടിയിൽ ഇത്  പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തരമായ  വില്ലേജ് ഓഫീസറെ നിയമിച്ചു പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം വില്ലേജ് ഓഫീസിന്റെ പണി ഉടൻ തുടങ്ങാനും റവന്യു വകുപ്പ് തയ്യാറാകണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി സോബിൻലാൽ ആവിശ്യപ്പെട്ടു.
Previous Post Next Post