യുവ അഭിഭാഷകയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


തൃശൂർ: യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുഴക്കലിൽ അഡ്വ നമിത ശോഭന(42) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നമിത താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിവാഹ മോചനം നേടിയ ആളാണ് നമിത. ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
أحدث أقدم