മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

അമ്പലപ്പുഴ: മുക്കു പണ്ടം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വെച്ച് പണം തട്ടിയ കേസിൽ മൂന്നാം പ്രതി പിടിയിൽ. ഓച്ചിറ ചങ്ങംകുളങ്ങര പുതു മംഗലത്ത് ഷാജു ( 29) വിനെയാണ് പുന്നപ്ര പൊലിസ് പിടികൂടിയത്. ഇതേ കേസിലെ ഒന്നും രണ്ടും പ്രതികൾ നേരത്തെ പിടിയിലായിരുന്നു . കുറവൻ തോട് പടിഞ്ഞാറ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വധ ശ്രമം, ബൈക്കിൽ സഞ്ചരിച്ചു മാല പൊട്ടിക്കൽ ഉൾപ്പടെ നിരവധി കേസിൽ പ്രതിയാണ് ഷാജു വെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ ഒളിവിലായിരുന്നു.
Previous Post Next Post