തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ വീണ്ടും അച്ചടക്ക നടപടി. ജില്ലാ കമ്മിറ്റി യോഗത്തിനിടെ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറി എന്ന് കാണിച്ചാണ് നടപടി. സംസ്ഥാന സമിതിയംഗം ഷൈൻലാൽ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാലിമാർ എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പാലക്കാട് നടന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ എടുത്ത അച്ചടക്ക നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യോഗത്തിൽ തർക്കം. മുൻ സംസ്ഥാന ഉപാധ്യക്ഷൻ എൻഎസ് നുസൂറിൻറെ അനുയായികളാണ് നടപടി നേരിടുന്നത്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, സംഘടനാമര്യാദ ലംഘിച്ച് നടപടി എടുക്കുന്നു എന്നാണ് ഇവരുടെ പരാതി.