പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം യാത്രികർക്ക് സാരമായ പരുക്ക് അപകടത്തിൽപ്പെട്ടത്ത് പാമ്പാടി K G കോളേജിലെ അധ്യാപകൻ്റെയും കുറിച്ചി സ്വദേശിയുടെയും ബൈക്കുകൾ

പാമ്പാടി : പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം യാത്രികർക്ക് സാരമായ പരുക്കേറ്റു രാത്രി 9 മണിയോട് കൂടി പാമ്പാടി വിമലാംബിക കാളച്ചന്ത  പെട്രോൾ പമ്പിൻ്റെയും സമീപത്തായിരുന്നു അപകടം പാമ്പാടി K G കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പത്തനംതിട്ട പ്രാക്കാനം സ്വദേശി അധീൻ ( 31 )  ഓടിച്ചിരുന്ന ബൈക്കിൽ കുറിച്ചി മില്ല് കവല  സ്വദേശി ഷാരോൺ ( 21 ) ൻ്റെ ബൈക്ക് വന്നിടിക്കുകയായിരുന്നു 
ഷാരോണിന് ഇടതുകാലിന് പരുക്കേറ്റു  ഇവരെ രണ്ടു പേരെയും  പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു  പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
Previous Post Next Post