ചൊക്കനാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം ; പുണ്യവേലിന്‍റെ പലചരക്ക് കടയിൽ ആനയുടെ അതിക്രമം 18-മത് തവണ




   മൂന്നാർ : ചൊക്കനാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം

18 തവണ കാട്ടാന ആക്രമണം ഉണ്ടായ, പുണ്യവേലിന്‍റെ പലചരക്ക് കടയ്ക്ക് നേരെയാണ് വീണ്ടും ആക്രമണം ഉണ്ടായത്

ഇന്ന് പുലർച്ചയാണ് സംഭവം.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പുണ്യവേലിന്റെ കട ആക്രമിക്കുന്നത്

കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് രണ്ടു കുട്ടിയാനകളും രണ്ടു വലിയ ആനകളും തമ്പടിച്ചിട്ടുണ്ട്.     

അതേ സമയം  കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷ ആവശ്യപ്പെട്ട് കോൺഗ്രസ്സ് പൂപ്പാറയിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.   സർക്കാർ പ്രതികാരബുദ്ധിയോടെ നടപടിക്രമങ്ങൾ വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.



أحدث أقدم