83 കടക്കുമോ?; ഡോളറിനെതിരെ രൂപ ഇടിഞ്ഞു


 

 ന്യൂഡല്‍ഹി : ഡോളറിനെതിരെ നഷ്ടം നേരിട്ട് രൂപ. എട്ടു പൈസയുടെ നഷ്ടത്തോടെ 82 രൂപ 84 പൈസ എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം അവസാനിച്ചത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 83ലേക്ക് രൂപ നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. 
82 രൂപ 94 പൈസയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഇത് 2022 ഒക്ടോബര്‍ 20ന് ശേഷമുള്ള റെക്കോര്‍ഡ് താഴ്ചയാണ്. 

എന്നാല്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ പൊതുമേഖല ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയുടെ തകര്‍ച്ചയുടെ ആഘാതം കുറച്ചത്. റിസര്‍വ് ബാങ്ക് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഡോളറിനെതിരെ 83 കടന്നും രൂപ തകര്‍ച്ച നേരിട്ടേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Previous Post Next Post