കഴിഞ്ഞ ദിവസം അന്തരിച്ച ക‍ർണാടക മുൻമന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോണിൻ്റെ സംസ്‌കാരം ഇന്ന് നടക്കും



 ബെംഗളൂരു : കഴിഞ്ഞ ദിവസം അന്തരിച്ച കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോണി (92) ൻ്റെ സംസ്‌കാരം ഇന്ന് നടക്കും.

 കർണാടകത്തിലെ പ്രമുഖ കോൺ​ഗ്രസ് നേതാവായിരുന്ന ജോൺ കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ബെംഗളുരു ക്വീൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽ പള്ളിയിൽ നടക്കും. 

1999- 2004 കാലഘട്ടത്തിൽ കർണാടകത്തിൽ എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ വ്യോമഗതാഗത, നഗരവികസന മന്ത്രിയായിരുന്നു. ഏകദേശം ഏഴു പതിറ്റാണ്ട് മുൻപ് കർണാടകയിലെ കൂർഗിലേക്ക് കൂടിയേറിയ ടി.ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. 
أحدث أقدم