ആലുവയിൽ പണമിടപാടു നടത്തുന്നയാളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു.


ആലുവ വെസ്റ്റ് കരയിൽ വെള്ളൂർ അകത്തോട്ട് വീട്ടിൽ അശോകനെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ആലുവ ഡി വൈ എസ് പി ഓഫീസിനടുത്തുള്ള ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക  ഇടപാടുകൾ രേഖപ്പെടുത്തിയെ ഡയറികളും പിടിച്ചെടുത്തു.
ആലുവ സെമിനാരി പടിക്കടുത്ത് മൂൺ ലൈറ്റ് അപ്പാർട്ടുമെൻറിൽ വാടകയ്ക്ക താമസിക്കുന്ന സീനു മോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും റെയ്ഡ് നടത്തി. മൊബൈൽ ഫോണും പിടിച്ചെടുത്തു.
പാനായിക്കുളം സ്വദേശിയായ ഇയാൾ ബംഗളരു സ്ഫോടന കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു. 
ഇയാളോട് നാളെ കൊച്ചി എൻ ഐ എ ആസ്ഥാനത്ത് ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
أحدث أقدم