കോട്ടയത്ത് വലയിൽ കുരുങ്ങി പെരുമ്പാമ്പിന് പരിക്കേറ്റു ,, പെരുമ്പാമ്പിനെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി പാമ്പിന് പന്ത്രണ്ടര കിലോയോളം ഭാരം!


കോട്ടയം  :വാഴപ്പള്ളി അമ്പലത്തിന്റെ പിൻഭാഗത്തുള്ള പാടശേഖരത്തിൽ വലയിൽ കുടുങ്ങി കിടക്കുന്നത് കണ്ട പെരുമ്പാമ്പിന്റെ വിവരം കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയുംപാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം ലഭിച്ച സർപ്പ ടീം അംഗം വിഷ്ണു മാടപള്ളി എത്തി ഇതിനെ രക്ഷപ്പെടുത്തുകയും ചെയ്തു. വലയിൽ കുടുങ്ങി കിടന്ന് പരിക്ക് ഉണ്ടായിരുന്നതിനാൽ പാമ്പിനെ റിലീസ് ചെയ്യുവാൻ കഴിഞ്ഞില്ല.
കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിച്ച് സർപ്പ ടീം അംഗവും കൺട്രോൾ റൂം സിവിൽ പോലീസ് ഓഫീസറുമായ മുഹമ്മദ് ഷെബിനും വിഷ്ണുവും ചേർന്ന് ഇന്ന് ജില്ലാ വെറ്റിനറി ആശുപത്രി കോടിമതയിൽ എത്തിച്ച് ചികിത്സ നൽകി. മുറിവ് വൃത്തിയാക്കി മരുന്ന് വയ്ക്കുകയും ആൻറിബയോട്ടിക്ക് ഇഞ്ചക്ഷൻ നൽകുകയും ഉണ്ടായി. പല സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ഏക പാമ്പായ പെരുമ്പാമ്പിന് ഏകദേശം പന്ത്രണ്ടര കിലോയോളം ഭാരം ഉണ്ട്.
Previous Post Next Post