പാമ്പാടി : പാമ്പാടി ചെറുവള്ളിക്കാവിലെ കുംഭപ്പൂര മഹോത്സവം ഇന്ന് കൊടിയേറി എട്ടിന് ആറാട്ടോടു കൂടി സമാപിക്കും. പ്രസിദ്ധമായ പാമ്പാടി പൂരം 7ന് നടക്കും.
ഇന്ന് വൈകുന്നേരം 5.30നും 6നും മദ്ധ്യേ തന്ത്രി പെരിഞ്ഞേരിമന വാസുദേവന് നമ്പൂതിരി, മേല്ശാന്തി പെരികമന ഇല്ലത്ത് സതീഷ് നമ്പൂതിരി എന്നിവരുടെ കാര്മ്മികത്വത്തില് കൊടിയേറ്റ് നടക്കും. തുടര്ന്ന് ലക്ഷദീപം തെളിയിക്കല്.
കലാപരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര് ഡോ. പി. കെ. ജയശ്രീ നിര്വഹിക്കും.
7.30ന് കേളി, 8ന് തിരുവാതിര, 9ന് ഭജന.
നാളെ രാവിലെ പതിവ് വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്ശനം, വെകിട്ട് 5.30ന് കാഴ്ചശ്രീബലി. 7ന് ശ്രീഭദ്ര പബ്ലിക് സ്കൂളിലെ കുട്ടികള് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്. 9ന് ഡാന്സ്, അനുകരണം, സ്ക്രിപ്റ്റ്.
3ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്ശനം, 5.30ന് കാഴ്ചശ്രീബലി, 7ന് പിന്നല് തിരുവാതിര, 8ന് മൃദംഗം അരങ്ങേറ്റം. 4ന് 12ന് ഉത്സവബലി ദര്ശനം, 6.30ന് പൂമൂടല്, 7ന് സായിഭജന്, 8ന് നൃത്തനൃത്യങ്ങള്.
5ന് 12ന് ഉത്സവബലി ദര്ശനം, 5.30ന് കാഴ്ചശ്രീബലി, 6.30ന് പൂമൂടല്, 7ന് തിരുവാതിര, 8.30ന് ദേവനടനം.
6ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്ശനം, 5.30 മുതല് സേവ, കാഴ്ചശ്രീബലി, 8.30 മുതല് ഗാനമേള.
7ന് പ്രസിദ്ധമായ കുംഭപ്പൂരവും, പള്ളിവേട്ടയും. രാവിലെ 5.30ന് എണ്ണക്കുടം അഭിഷേകം. 7.30ന് ശ്രീബലി എളുന്നള്ളിപ്പ്, 11 മുതല് വിവിധ പാട്ടമ്പലങ്ങളില് നിന്നുമുള്ള കുംഭകുട ഘോഷയാത്ര ക്ഷേത്രത്തില് എത്തിച്ചേരുന്നു. 12ന് കുംഭകുടം സ്വീകരണം, 12.30ന് കുംഭകുടം അഭിഷേകം. വൈകുന്നേരം 5.30 ന് സേവ, കാഴ്ശ്രീബലി, മയൂരനൃത്തം. 8.30ന് അമ്മന്കുടം, താലപ്പൊലി, 9.30ന് പള്ളിവേട്ട പുറപ്പാട്, 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
8ന് രാവിലെ 5ന് ആറാട്ട് ബലി, വൈകുന്നേരം 4ന് ആറാട്ട് എഴുന്നെള്ളിപ്പ്, 5ന് പൊത്തന്പുറം കവലയ്ക്ക് സമീപമുള്ള ക്ഷേത്രക്കുളത്തില് ആറാട്ട്, 6ന് ആറാട്ട് എതിരേല്പ് ഘോഷയാത്ര. വൈകുന്നേരം 7ന് കലാമണ്ഡപത്തില് കഥാപ്രസംഗം, സംഗീത നാടക അക്കാദമി അവാര്ഡ് ജേതാവ് വിനോദ് ചമ്പക്കര. രാത്രി 9ന് ആറാട്ട് വരവിന് സ്വീകരണം, 11ന് കൊടിയിറക്ക്.