യൂത്ത് കോൺഗ്രസ് രായമംഗലം മണ്ഡലം സമ്മേളനത്തിന് നേരെ പോലീസ് അതിക്രമം.
മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പാവൂർ വഴി കടന്ന് പോകുന്നതിനാൽ സമ്മേളനം നിർത്താൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ നിശ്ചയിച്ച സമ്മേളനം നിർത്താൻ സാധിക്കില്ലായെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചതിനെ തുടർന്ന് 100 കണക്കിന് പോലീസ് ഉദ്യോഗസ്ഥർ സമ്മേളന നഗരിയിൽ എത്തുകയും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിൻ്റൊ. പി. ആന്‍റു പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷം പോലീസ് സമ്മേളന സ്ഥലത്ത് എത്തി പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
യൂത്ത് കോൺഗ്രസ്
നിയോജകമണ്ഡലം പ്രസിഡൻറ് കുര്യൻ പോൾ യൂത്ത് കോൺഗ്രസ് നേതാക്കളായ യേശുദാസ് പാപ്പച്ചൻ ,ബേസിൽ കളരിക്കൽ , അരുൺകുമാർ കെ സി ,മുബാസ് ഓടക്കാലി ,ജിജോ മറ്റത്തിൽ ,ഫെബിൻ എൽദോസ് , ബേസിൽ ബാബു, അജീഷ് വട്ടക്കാട്ടുപടി,സിജോ കെ എൽദോ എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.