അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം

ചെങ്ങമനാട് • പഞ്ചായത്ത് 75–ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടതായി പരാതി. പാലപ്രശേരി സ്വദേശി മുഹമ്മദ് ഫൈസലിന്റെ വീട്ടിൽ 2 മാസം മുൻപ് അങ്കണവാടിയിൽ ന‌ിന്ന് ലഭിച്ച പൊടിയിലാണ് അവശിഷ്ടം കണ്ടത്.
അങ്കണവാടിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് വർക്കർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ കുടുംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബ്ലോക്ക് ശിശു വികസന ഓഫിസർ അറിയിച്ചു.
Previous Post Next Post