മണർകാട് :-ക്രിസ്തുവർഷം 1560 കാലയളവിൽ മണർകാട് സെൻറ് മേരിസ് കത്തീഡ്രൽ വികാരി ആയി സേവനം അനുഷ്ഠിച്ചിരുന്ന പാടത്തു മാപ്പിള കുടുംബാംഗമായ വന്ദ്യ പാടത്തു യാക്കോബ് കത്തനാർ അനുസ്മരണവും, പാടത്തുമാപ്പിള കുടുംബദിനാചരണവും ഇന്നും, നാളെയും( 03/02/2023,04/02/2023) ആയി മണർകാട് സെന്റ് മേരിസ് കത്തീഡ്രലിൽ വച്ചു നടത്തപ്പെടുന്നു.
ഇന്ന് 5 പി. എം ന് സന്ധ്യാനമസ്കാരവും കബറിങ്കൽ ധൂപപ്രാർത്ഥനയും, നാളെ രാവിലെ ഏഴു മണിക്ക് റവ. ഫാ. മനോജ് വർഗീസ് ഈരേച്ചേരിലിന്റെ മുഖ്യകർമികത്യത്തിൽ വി. മൂന്നിന്മേൽ കുർബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് കത്തീഡ്രൽ പാരീഷ്ഹാളിൽ കുടുംബയോഗം പ്രസിഡന്റ് ശ്രീ. ഫിലിപ്പോസ്. വി.മാത്തന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കുടുംബദിനാചരണത്തിൽ റവ. ഫാ. ജേക്കബ് മഞ്ഞളി മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്