കേരളം കടക്കെണിയില്‍ അല്ല, കൂടുതല്‍ വായ്പയെടുക്കാന്‍ ശേഷി, കേന്ദ്രത്തിന്റേത് യാഥാസ്ഥിതിക സമീപനം: ധനമന്ത്രി


 
 തിരുവനന്തപുരം : കേരളം കടക്കെണിയില്‍ അല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലൻ
 കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

വായ്പയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളര്‍ച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയില്‍ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തില്‍ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.
Previous Post Next Post