റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി.


പാലക്കാട്: റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട്‌ കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിലാണ് തേങ്കുറിശ്ശിയിൽ ആണ് സംഭവം. രാവിലെ പതിനൊന്ന് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുഴൽമന്ദം പോലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post