ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കേരളത്തില്‍നിന്നുള്ള മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. ജെ ദിലീപ് (33), എസ് കിഷോര്‍ (23), എച്ച് സമീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. മൂവരും കാറില്‍ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ച് റോഡരികില്‍നിന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കണ്ട് പുറത്തിറങ്ങി. തുടര്‍ന്ന് യുവതിയുമായി സംസാരം വാക്കു തര്‍ക്കമായി. ഇതിനിടയിൽ ദിലീപ് എയര്‍ പിസ്റ്റള്‍ തോക്ക് ചൂണ്ടി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത നാട്ടുകാരെയും ഇവര്‍ ഭീഷണിപ്പെടുത്തി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. അതിക്രമത്തിനിരയായ പുതുക്കോട്ട സ്വദേശിനിയുടെ പരാതിയിൽ ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു.
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച സംഭവം: കേരളത്തില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ അറസ്റ്റില്‍ ,മൂവരും കാറില്‍ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ചായിരുന്നു സംഭവം
ജോവാൻ മധുമല
0