അസം സ്വദേശിയായ അതിഥിതൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം കവര്‍ന്ന കേസില്‍ മൂന്നുപേര് അറസ്റ്റിൽ



തൃശ്ശൂര്‍: അസം സ്വദേശിയായ അതിഥിതൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം കവര്‍ന്ന കേസില്‍ മൂന്നുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കണിമംഗലം കുറുപ്പം വീട്ടില്‍ മുഹമ്മദ് യാസിന്‍ (18), ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാല്‍ (18), ഒല്ലൂര്‍ അഞ്ചേരിച്ചിറ ഷൊര്‍ണൂക്കാരന്‍ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്.
أحدث أقدم