ഓടിക്കൊണ്ടിരിക്കുന്നതൃശൂര്‍-കോട്ടയം K S R T C സൂപ്പര്‍ഫാസ്റ്റിന് തീപിടിച്ചു ഒഴിവായത് വൻ ദുരന്തം


തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തൃശൂര്‍-കോട്ടയം സൂപ്പര്‍ഫാസ്റ്റിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണച്ചതിനാല്‍ അപകടം ഒഴിവായി.'
പുക ഉയരുന്നത് കണ്ട് ബസ് ഒരിടത്തേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ ഇറക്കി വിടുകയായിരുന്നു. പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു.

പുക ഉയര്‍ന്നപ്പോള്‍ തന്നെ തീ അണക്കാന്‍ ശ്രമിച്ചതിനാല്‍ കൂടുതല്‍ കത്തി പടര്‍ന്നില്ല. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്.
Previous Post Next Post