ചടയമംഗലം : ജടായുവിന്റെ വീരമൃത്യുവിന് സാക്ഷ്യം വഹിച്ച ചടയമംഗലം ജടായുപ്പാറയിലേക്ക് 1008 പടവുകള്‍ നിര്‍മ്മുക്കുന്ന ജോലികള്‍ക്ക് തുടക്കം കുറിച്ചു.
അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയും ഉടുപ്പി പേജ്വാര്‍മഠാധിപതിയുമായ വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമിയാണ് ആദ്യ പടവ് സമര്‍പ്പിച്ചത്. ഋഷിജ്ഞാന സാധനാലയം അദ്ധ്യക്ഷ മാതാജി ദേവി ജ്ഞാനാഭനിഷ്ഠ ശിലാന്യാസം നടത്തി. കേന്ദ്ര ജലശക്തി വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ്‌സിംഗ് പട്ടേല്‍ പടവുകളുടെ സമാഹരണത്തിനുള്ള 'പദം പദം രാമപാദം' പദ്ധതി ഉദ്ഘാടനം ചെയ്തു.
മൂകാംബിക ക്ഷേത്ര മുഖ്യപൂജാരി രാമചന്ദ്ര അഡിഗ, മാതാ അമൃതാന്ദമയി മഠത്തിലെ സ്വാമി ശങ്കരാമൃതാന്ദപുരി, ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമ മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഒരു പടവിന് വേണ്ടി വരുന്ന ചെലവായ 11000രൂപ സമര്‍പ്പിച്ചുകൊണ്ടാണ് ജനങ്ങള്‍ ഈ സംരംഭത്തില്‍ പങ്കാളികളാകുന്നതെന്ന് ജടായുപ്പാറ ശ്രീകോദണ്ഡ രാമക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരന്‍ അറിയിച്ചു.
സീതാദേവിയുടെ മാനം കാക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത ജടായു പക്ഷിയുടെ വീര രക്തസാക്ഷിത്വം ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന സ്ത്രീ പീഢനങ്ങള്‍ക്കെതിരെ പൊരുതുവാനുള്ള ഇച്ഛാശക്തി ജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാമകഥയിലേതുപോലെ വാനരന്മാരും അണ്ണാനും പക്ഷികളും അടങ്ങുന്ന ജന്തു ജീവജാലങ്ങളും സസ്യങ്ങളും ഇന്നും ജടായുപ്പാറയില്‍ സൗഹൃദത്തോടെ കഴിയുന്നു. പ്രകൃതിയെ സംരക്ഷിച്ച് നമ്മുടെ ആവാസവ്യവസ്ഥ സുസ്ഥിരമാക്കണമെന്ന സന്ദേശമാണ് ജൈവവൈവിധ്യ കലവറയായ ഈ തീര്‍ത്ഥസ്ഥാനം ലോകത്തോട് വിളിച്ച് പറയുന്നത്.
പ്രകൃതിയുടെയും സ്ത്രീകളുടേയും സംരക്ഷണത്തിന് പ്രേരണയും പ്രചോദനവും നല്‍കുന്നതിനാണ് ഈ പടവുകള്‍ നിര്‍മ്മിക്കുന്നതെന്നും ഓരോ പടവുകളും സമര്‍പ്പിച്ച് ഏവരും പങ്കുചേരണമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
പടവുകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം പ്രത്യേക ബാങ്ക് അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.
ആക്സിസ് ബാങ്ക്, തിരുവനന്തപുരം - അക്കൗണ്ട് നം: 922010024835978, IFSC: UTIB0003196.
എസ്ബിഐ ശ്രീകണ്ഠേശ്വരം അക്കൗണ്ട് നം:- 40391322445. IFSC: SBIN0016084.
വിശദവിവരങ്ങൾ ജടായുപാറ ശ്രീകണ്ഠേശ്വരം ക്ഷേത്ര ട്രസ്റ്റ്,
ചടയമംഗലം. ഫോൺ: 9746991674 , 9562153053 അറിയാം.