പാമ്പാടി ഗ്രാമപഞ്ചായത്ത് ജില്ലയിൽ മൂന്നാം സ്ഥാനത്തുംസംസ്ഥാനത്ത് 12 സ്ഥാനത്തും


✍🏻ജോവാൻ മധുമല 
കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്ത് ജില്ലയിൽ മൂന്നാം സ്ഥാനത്തും
സംസ്ഥാനത്ത് 12 സ്ഥാനത്തും എത്തി 2022 - 23 കാലയളവിൽ  100 ശതമാനം തുക ചിലവഴിച്ച കണക്കിൻ്റെ അടിസ്ഥാനത്തിലാണ് മൂന്നാംസ്ഥാനത്ത് പാമ്പാടി ഗ്രാപഞ്ചായത്ത് എത്തിയത് 
മാലിന്യ സംസ്ക്കരണത്തിനായി വീടുകളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ തരംതിരിക്കുവാൻ വിശാലമായ M. C. F കെട്ടിട നിർമ്മാണം, വീടുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ MCF ൽ എത്തിക്കുന്നതിന് പുതിയ വാഹനം, ഉറവിട മാലിന്യ സംസ്ക്കരണത്തിനായി ജി ബിൻ വിതരണം, പാമ്പാടി ചന്തയുടെ പഴയ പ്രൗഡി നിലനിർത്തുന്നതിനായുള്ള പൊതുമാർക്കറ്റ് നവീകരണം ,
പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് യൂണിഫോം വിതരണം തുടങ്ങിയവയുടെ കൃത്യമായ നടത്തിപ്പ്  100 ശതമാവും പൂർണ്ണയിൽ എത്തിക്കാൻ സാധിച്ചു 
  എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 

Previous Post Next Post