കോട്ടയത്തെ മോഷണ പരമ്പര പ്രതി പിടിയിൽ ... വീടുകള്‍ കണ്ടുവയ്ക്കാൻപകൽ മുഴുവനും പെട്ടി ഓട്ടോയില്‍ വിവിധയിനം കച്ചവടം; രാത്രി വീട് പൂട്ടുപൊളിച്ചു മോഷണം.


ചങ്ങനാശേരി: വീടുകള്‍ കണ്ടുവയ്ക്കാൻപകൽ മുഴുവനും പെട്ടി ഓട്ടോയില്‍ വിവിധയിനം കച്ചവടം; രാത്രി വീട് പൂട്ടുപൊളിച്ചു മോഷണം.പ്രതി പോലീസ് പിടിയിൽ 
പകല് പെട്ടി ഓട്ടോയില് പച്ചക്കറി, ഐസ്ക്രീം കച്ചവടത്തിന്റെ മറവില് പൂട്ടിക്കിടക്കുന്ന വീടുകള് കണ്ടുവയ്ക്കും.

രാത്രി വീടിന്റെ പൂട്ടുപൊളിച്ചു മോഷണം. ചങ്ങനാശേരിയിലെ വിവിധ പ്രദേശങ്ങളില് പൂട്ടിക്കിടക്കുന്ന വീടുകളുടെ വാതില് കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള് ചങ്ങനാശേരി പോലീസിന്റെ പിടിയില്. കടമാഞ്ചിറ ഭാഗത്തു പുത്തന് പറമ്പില് വീട്ടില് ഇസ്മായില് (60)ആണ് പിടിയിലായത്.

വിദേശത്ത് ജോലിയുള്ളയാളുടെ മോര്ക്കുളങ്ങര ആനന്ദാശ്രമം ഭാഗത്ത് നാലു മാസത്തോളമായി പൂട്ടിക്കിടന്ന വീട്ടില് നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇസ്മായില് അറസ്റ്റിലായത്.
വീടിന്റെ മുന്വശത്തെ കതക് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില് സൂക്ഷിച്ചിരുന്ന ഉദ്ദേശം രണ്ടുലക്ഷം രൂപ വില വരുന്ന ഒരു പവന് തൂക്കമുള്ള സ്വര്ണ ലോക്കറ്റോടു കൂടിയ പേള് മാലയും മറ്റൊരു മുറിയിലെ മേശയില് സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയും വാച്ചുകളും ബാത്ത് റൂമിന്റെ ഫിറ്റിംഗ്സുകളും ഉള്പ്പെടെ മൂന്നരലക്ഷം രൂപയുടെ മുതലുകള് മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇസ്മാ യില്‍ പിടിയിലായത്.

അടഞ്ഞുകിടക്കുന്ന വീടുകളുടെ ചുറ്റുപാടുകള് ദിവസങ്ങളോളം വീക്ഷിച്ചശേഷം രാത്രിയില് എത്തിയാണ് ഇസ്മായില് മോഷണം നടത്തുന്നത്. വീടും പരിസരവും വൃത്തിയാക്കാനെത്തിയ വേലക്കാരിയാണ് വീട്ടില് മോഷണം നടന്ന വിവരം വിദേശത്തുള്ള വീട്ടുടമയെ ഫോണില് അറിയിച്ചത്.
വീട്ടുടമ നല്കിയെ പരാതിയെത്തുടര്ന്ന് ജില്ലാ പോലീസ് ചീഫ് ഷാഹുല് ഹമീദിന്റെ നിര്ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. തോംസണ്, എസ്‌എച്ച്‌ഒ എം.എച്ച്‌. അനുരാജ്, എസ്ഐ ആന്റണി മൈക്കിള്, സീനിയര് സിപിഒ തോമസ് സ്റ്റാന്ലി, എസ്‌എച്ച്‌ഒ നിയാസ് എന്നിവര് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൂടിയത്. ചങ്ങനാശേരി കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Previous Post Next Post