അട്ടപ്പാടി മധു വധക്കേസ്; വിധി ഈ മാസം 30 ന്



 മണ്ണാർക്കാട് : ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി 
ഈ മാസം മുപ്പതിന്.

മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പ്രഖ്യാപന തിയതി ഔദ്യോഗികമായി അറിയിച്ചത്.

വിശപ്പ് മാറ്റാൻ അരി മോഷ്ടിച്ചെന്ന കാരണം പറഞ്ഞ് 2018 ഫെബ്രുവരി 22 നാണ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. 

ഈ മാസം പത്തിനാണ് കേസിന്റെ വിചാരണ പൂർത്തിയായത്.
ഏറെ പ്രതിസന്ധികൾക്ക് ശേഷമാണ് കേസിന്റെ വിചാരണ നടപടികൾ മണ്ണാർക്കാട് കോടതിയിൽ പൂർത്തിയായത്. 

ഈ മാസം മുപ്പതിന് അന്തിമ വിധി പ്രഖ്യാപനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചത്. 
കേസില്‍ 16 പ്രതികളാണുള്ളത്.

സാക്ഷികളുടെ കൂറുമാറ്റത്തെത്തുടർന്ന് പലപ്പോഴും മധു കേസിന്റെ വിചാരണ നടപടികൾ പ്രതിസന്ധിയിലായിരുന്നു.
Previous Post Next Post