സെക്രട്ടേറിയറ്റിന് മുമ്പില്‍ പട്ടാപ്പകല്‍ സ്ത്രീക്ക് നേരെ അതിക്രമം

തിരുവനന്തപുരം: വീണ്ടും പട്ടാപ്പകൽ സ്ത്രീക്ക് നേരെ അതിക്രമം. സെക്രട്ടേറിയറ്റിന് മുൻപിലാണ് അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽ നിന്ന് ആഹാരം കഴിച്ച തിരിച്ചിറങ്ങവേയായിരുന്നു ആക്രമണം.

കടയ്ക്കകത്തേക്ക് കയറിപ്പോയ ആളാണ് അപമാനിച്ചത്. കൊലക്കേസിലടക്കം പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോനാണ് പിടിയിലായത്. ഇയാൾ സ്ത്രീയെ മനപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ആക്രമണം ചോദ്യം ചെയ്തതിനും സ്ത്രീയോട് ഇയാൾ തട്ടിക്കയറി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തു
Previous Post Next Post