കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ. നാലുശതമാനം കൂട്ടി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത(ഡി.എ., ഡി.ആർ.) നാലുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്ചചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ക്ഷാമബത്തയുടെ അഡീഷണൽ ഗഡു വിതരണംചെയ്യാനാണ് തീരുമാനം. നിലവിൽ 38 ശതമാനമാണ് ക്ഷാമബത്ത. ഇത് 42 ശതമാനമായി ഉയരും. ജനുവരി ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ വർധന നിലവിൽവരും.

ദേശീയ ഉപഭോക്തൃസൂചിക, ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രിസഭാതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. 

45.78 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Previous Post Next Post