തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാ ഫലങ്ങളും സംബന്ധിച്ച കലണ്ടർ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു.
അധ്യയന വർഷത്തിനു സമാപനം കുറിച്ച് സ്കൂളുകൾ നാളെ അടയ്ക്കും. ജൂൺ ഒന്നിനു പുതിയ അധ്യയനവർഷം തുടങ്ങും.
ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മേയ് രണ്ടിനു നട ത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. മേയ് രണ്ടിനു ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും.