കൊച്ചി: തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയറിയിച്ച് നടൻ ബാല.
രണ്ടാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വിഡിയോയിലാണ് താരത്തിന്റെ പ്രതികരണം.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ബാല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് ദിവസത്തിനുള്ളിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്താനാണ് തീരുമാനമെന്ന് വിഡിയോയിൽ ബാല അറിയിച്ചു. 'എല്ലാവര്‍ക്കും നമസ്‌കാരം. ആശുപത്രിയിലാണ്, നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് നാളുകളായി. എലിസബത്തിന്റെ (ഭാര്യയുടെ) നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥനകൊണ്ട് വീണ്ടും വരികയാണ്.
മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ'. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു.