ഇടുക്കി തടിയമ്പാട് ടൗണിന് സമീപം വെൽഡിങ് വർക്ക്ഷോപ്പ് നടത്തുന്ന നാരകക്കാനം സ്വദേശി സുമേഷിന്റെ സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ 18 ന് രാത്രിയിൽ എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാപനം തല്ലിതകർത്ത്. മറ്റൊരാളെ അന്വേഷിച്ച് സ്ഥലത്തെത്തിയ പോലീസുകാരൻ അകാരണമായി വെൽഡിങ് വർക്ക്ഷോപ്പ് നടത്തുന്ന സുമേഷിനെ ആക്രമിക്കുകയായിരുന്നു. വർഷോപ്പിൽ പണിക്ക് കൊണ്ടുവന്ന രണ്ടു വാഹനങ്ങൾ തല്ലിത്തകർത്ത് ഇയാൾ വർഷോപ്പിന്റെ സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിന്റെ താക്കോൽ കരസ്ഥമാക്കിയ ശേഷം സ്ഥലം വിട്ടു. വൈകിട്ട് കരിമ്പനിലെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ഉൾപ്പെടെയുള്ളവർ എത്തി വീണ്ടും സുരേഷിനെ ആക്രമിക്കുകയായിരുന്നു ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ലിജോ ജോസഫ് ചെറുകുന്നേൽ,ബാബു ദേവസ്യ, കരിമ്പൻ കാനം സ്വദേശിയായ രാജേഷ്, കണ്ടാൽ അറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ ഇടുക്കി പോലീസിൽ സ്ഥാപന ഉടമ പരാതി നൽകി. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കേസെടുത്തില്ലെന്ന് സുരേഷ് വ്യക്തമാക്കുന്നു. അടുത്തിടെ പോലീസിൽ നിന്നും ക്രിമിനൽ വാസന ഉള്ളവർ നടത്തുന്ന സാമൂഹിക അതിക്രമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് ഈ സംഭവം കൂടി പോലീസ് സേനയ്ക്ക് നാണക്കേട് ആകുന്നത്.
എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഇടുക്കിയിൽ വെൽഡിങ് വർക്ക്ഷോപ്പ് തല്ലി തകർത്തു; സംഭവത്തിൽ സ്ഥാപന ഉടമ പോലീസിൽ പരാതിനൽകിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം
Jowan Madhumala
0