തിരുവനന്തപുരം :
സത്യജിത് റായ് പുരസ്‌കാരം നേടി പാമ്പാടി ക്രോസ്സ്റോഡ് സ്കൂളിലെ cbsc നാലാംക്ലാസ് വിദ്യാർത്ഥിയായ ശിവനന്ത് രാജേഷ്.
"ബീഡിമുട്ടായി" എന്ന ഷോട്ട്ഫിലിമിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള സത്യജിത് റായ് പുരസ്‌കാരം ശിവനന്ത് രാജേഷിനെ തേടിയെത്തിയത്.
ഇതിനിമുമ്പ് കൊൽക്കട്ട ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഫിലിം ഫെസ്റ്റിവൽ എന്നിവടങ്ങളിലെല്ലാം ഈ ഹ്രസ്വചിത്രത്തിന് എല്ലാ വിഭാഗത്തിലും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ചിത്രകാരൻ രാജേഷിന്റെ മകനാണ് അഭിനയരംഗത്ത് പുതിയ വാഗ്ദാനമായ ശിവനന്ത് രാജേഷ്. ഇപ്പോൾ ചെന്നൈയിൽ തമിഴ് ചിത്രത്തിൽ അഭിനയിച്ചുവരികയാണ് ശിവനന്ത്.