ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു.. കോട്ടയം നസീറിൻ്റെ പോസ്റ്റ് ഇങ്ങനെ



ശാരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ കോട്ടയം നസീർ സിനിമയിലേക്കെത്തുന്നു. ആശുപത്രി വാസം അവസാനിച്ചതായി അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും അദ്ദേഹം ന്നദി പറയുകയും ചെയ്തു.

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി- എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
Previous Post Next Post