ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം;ചെങ്ങന്നൂരിൽ സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു


ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു; മൂന്ന് ബ്രാഞ്ചുകളിലെ എല്ലാം അംഗങ്ങളും സിപിഎം വിട്ടു. ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവച്ചവര്‍ ഉന്നയിക്കുന്നു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസുകള്‍ ലോക്കല്‍ സെക്രട്ടറി നടത്തിയിരുന്നില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് രാജി വച്ചവര്‍ സൂചന നല്‍കുന്നു.

ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജിനല്‍കി. അതേസമയം നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ആദ്യം 38 പേര്‍ ഏരിയാ ജില്ലാ നേതൃത്വങ്ങള്‍ക്ക് രാജി നല്‍കിയിരുന്നു. ഇപ്പോള്‍ 14 സി.പി.എം അംഗങ്ങളാണ് പാര്‍ട്ടിവിട്ടത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്.ഡി.പി.ഐ നേതാവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
Previous Post Next Post