പാമ്പാടി.ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം മീനടം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് സാരമായ പരുക്കേറ്റു അപകടത്തെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു വൈകിട്ട് 8: 45 ന് എം.ജി.എം ജംഗ്ഷനിൽ സ്റ്റേറ്റ് ബാങ്കിന് മുൻപിൽ ആയിരുന്നു അപകടം കാർ വേഗതയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോ ഡ്രൈവർ മീനടം നെടുംപൊയ്ക സ്വദേശി വിവേകിന് ( 32 ) സാരമായ പരുക്കുണ്ട് പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ച വിവേകിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു പാമ്പാടി എസ്.ഐ ജോമോൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
പാമ്പാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം .. മീനടം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് സാരമായ പരുക്ക്
ജോവാൻ മധുമല
0
Tags
Pampady News