നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു വെള്ളൂർ അണ്ണാടിവയലിൽ കുടിവെള്ള പദ്ധതിക്ക് സമീപം ഇറക്കിയ മണ്ണ് തിരികെ എടുപ്പിച്ചു ! വാർത്ത ജനങ്ങളിൽ എത്തിച്ചത് പാമ്പാടിക്കാരൻ ന്യൂസ്


✍️ജോവാൻ മധുമല 
കോട്ടയം : കോട്ടയം ജില്ലയിൽ ഭൂമാഫിയ ഏക്കർ കണക്കിന് പാടഭൂമി  സ്ഥലം മണ്ണിട്ട് നികത്തി കച്ചവടം നടത്തുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കവെയാണ് പാമ്പാടി ഗ്രാമറ്റം പ്രദേശത്ത് കുടിവെള്ള പദ്ധതിയുടെ കുളത്തിന് സമീപം ലോഡ് കണക്കിന് മണ്ണ് ഇട്ട് നികത്താൻ ശ്രമം നടന്നത്
 രാത്രിയിലും പകൽ സമയത്തുമാണ് ഇത്തരത്തിൽ മണ്ണ് ഇട്ട് ഭൂമി നിരപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ മണ്ണ് അടിക്കാനുള്ള അനുമതി സ്ഥല ഉടമയ്ക്ക് ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത് മണ്ണുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞിരുന്നു തുടർന്ന് പാമ്പാടി പോലീസിലും ,മറ്റ് അധികാരികൾക്കും നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് മണ്ണ് തിരികെ എടുപ്പിച്ചത് 

ഗ്രാമറ്റം ഹോമിയോ ഡിസ്പെൻസറിക്ക് സമീപം മുണ്ടടിക്കുന്ന് കുടിവെള്ള പദ്ധതിയിടെ രണ്ട് കുളങ്ങൾക്ക് സമീപംകുളം സ്ഥിതി ചെയ്യുന്ന പറമ്പിൽ തന്നെയാണ് ഇത്തരത്തിൽ അനധികൃതമായി മണ്ണ് ഇറക്കി കണ്ടം ഉയർത്താൻ ശ്രമം നടന്നത്

 ജനങ്ങളുടെ കണ്ണിൽ പെടിയിടാൻ വേണ്ടി ചെറിയ പിക്കപ്പ് വാഹനങ്ങളിൽ ഇടവിട്ട ദിവസങ്ങളിൽ പലതവണയായി 20 ൽ അധികം ലോഡ് മണ്ണ് ഇതിനോടകം കണ്ടത്തിൽ ഇറക്കിയതായി  നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
 ,ഏഴാംമൈലിൽ സൂര്യഗിരി  ഹോട്ടൽ നടത്തുന്ന  രാജൻ ആശാരിപറമ്പിൽ ആണ് സ്ഥലത്തിൻ്റെ ഉടമ  അതേ സമയം ഇത്തരക്കാർക്ക് ചില രാഷ്ട്രീയ പാർട്ടികളുടെ ചോട്ടാ നേതാക്കൾ ഒത്താശ ചെയ്യുന്നുവെന്നും നാട്ടുകാർ ആരോപിച്ചു ഇവർ ഇത്തരം പ്രവർത്തികളെ കണ്ണടച്ച് വിടുന്നതായും നാട്ടുകാർ കുറ്റപ്പെടുത്തി
കർശന നിലപാട് കൈക്കൊണ്ട പാമ്പാടി പോലീസിനും വില്ലേജ് അധികാരികൾക്കും നന്ദി പ്രകടിപ്പിക്കുവാനും നാട്ടുകാർ മറന്നില്ല ഇത്തരത്തിൽ സമീപ സ്ഥലങ്ങളിലും ഭുമാഫിയ ഭൂമി വാങ്ങിയതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് മുഖ്യധാരാ മാധ്യമങ്ങളിൽ ചിലത് ഇത്തരം വാർത്തകൾ മറച്ചുവയ്ക്കുന്നു എന്നും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post