ചിങ്ങവനത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു

വീട്ടമ്മയെ ആക്രമിച്ച ചിങ്ങവനം പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ചിങ്ങവനം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടമ്മ അനിഷ്ടം അറിയിച്ചിട്ടും പ്രതി നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവിനെ സച്ചു മോന്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ചിങ്ങവനം എസ് എച്ച് ഓ ജിജു ടി ആറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Previous Post Next Post