ആലപ്പുഴയിൽ പോക്സോ കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ

ആലപ്പുഴ : പോക്സോ കേസിൽ സി പി ഐ നേതാവ് അറസ്റ്റിൽ. സിപി ഐ ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി.വി.ഗ്രാം കോളനിയിൽ സതീശനെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ പ്രതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു.
Previous Post Next Post