പാമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കുത്തഴിഞ്ഞ ഭരണം ,റോഡുകൾക്കും അണവാടികൾക്കും കെട്ടിടങ്ങൾക്കും ഉൾപ്പെടെ അനുവദിച്ച ഫണ്ട് ലാപ്സായി... നഷ്ടപ്പെടുത്തിയത് ലക്ഷക്കണക്കിന് രൂപയുടെ പ്രവർത്തന ഫണ്ട് ,,കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്തോഫീസ് പടിക്കൽ ധർണ്ണ നടത്തി.


പാമ്പാടി ഗ്രാമപഞ്ചായത്തിലെ റോഡുകൾക്കും അണവാടികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും അനുവദിച്ച ഫണ്ട് ലാപ്സാക്കിയ പഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദപരമായ നടപടിയിൽ പ്രതിക്ഷേധിച്ച് പഞ്ചായത്ത് ഭരണസമിതി ബഹിഷ്കരിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്തോഫീസ് പടിക്കൽ ധർണ്ണ നടത്തി. പഞ്ചായത്തുകൾക്ക് അനുവദിച്ച  പദ്ധതി വിഹിതം സർക്കാർ തീരിച്ചെടുക്കുന്നതിനെതിരെയും പഞ്ചായത്തിന് ലഭിച്ചറോഡിതരഫണ്ട്  നൂറു ശതമാനവും റോഡുകൾക്ക് ലഭിച്ച ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പ്രതിക്ഷേധിച്ച് കൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത് .പാർലമെൻ്ററി പാർട്ടി ലീഡർ ഷേർലി തര്യൻ, സെബാസ്റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം, പി.എസ് ഉഷാകുമാരി, ഏലിയാമ്മ ആൻ്റണി, മേരിക്കുട്ടി മർക്കോസ്, അച്ചാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു
Previous Post Next Post