'കേന്ദ്ര സേനയെ വിളിക്കേണ്ടതായിരുന്നു, പിണറായിയുടെ ദുരഭിമാനത്തിനു കൊടുക്കേണ്ടിവന്ന വില'- കെ. സുരേന്ദ്രൻ

 

 തൃശൂര്‍: ബ്രഹ്മപുരം തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ സഹായത്തിനായി കേന്ദ്ര ദുരന്ത നിവാരണ ഏജന്‍സിയെ വിളിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരഭിമാനം കൊണ്ടാണ് ഇതിനു തയാറാവാതിരുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ ദുരഭിമാനത്തിനു കൊച്ചിയിലെ ജനങ്ങള്‍ നല്‍കിയ വിലയാണു ബ്രഹ്മപുരം ദുരന്തം. മാത്രമല്ല അത്തരം ഇടപെടലുണ്ടായാല്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി പുറത്തു വരും. 

കേന്ദ്ര ഏജന്‍സികള്‍ തന്നെ കോടിക്കണക്കിനു രൂപയാണു കേരളത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിനു വിവിധ ഏജന്‍സികള്‍ വഴി നല്‍കിയത്. ഇതെവിടെപ്പോയി എന്ന് അന്വേഷണവും ഓഡിറ്റും വരും. സംസ്ഥാന വ്യാപകമായി ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
أحدث أقدم