ലൈംഗികതാത്പര്യത്തോടെ സ്പര്‍ശിച്ചു.. മലയാളിയായ കോളേജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍…


 

വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളിയായ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കായിക പരിശീലന ക്ലാസില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്നും ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. നന്ദനം വൈ.എം.സി.എ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ പെരുമ്പാവൂര്‍ സ്വദേശിയായ ജോര്‍ജ് എബ്രഹാമാണ് (50) അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി കോളേജ് മാനേജ്മെന്റ് മുഖേനയാണ് പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ജോര്‍ജ് എബ്രഹാമിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെപേരില്‍ ഇയാള്‍ക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസില്‍ കോടതിയില്‍ കീഴടങ്ങിയതിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
أحدث أقدم