തൃശൂര്‍ : ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
കുണ്ടോളിക്കടവ് ഷാപ്പില്‍ വെച്ചുള്ള വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച യുവതിയെയാണ് തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
ചേര്‍പ്പ് സ്വദേശിനിയാണ് അറസ്റ്റിലായത്.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെയും റീച്ചും വര്‍ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് യുവതി പറഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.