വയനാട്: മേപ്പാടി മൂപ്പൈനാടുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോറിക്ഷയെയും ഇടിച്ചിട്ടു. മൃതദേഹങ്ങൾ പൊലീസ് നടപടിക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി
നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ചു.. അമ്മയും മകളും മരിച്ചു…
ജോവാൻ മധുമല
0
Tags
Top Stories