പ്രധാനമന്ത്രിയുടെ റാലി; അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയുടെ കറുത്ത ടിഷർട്ട് ഊരിമാറ്റി,,ഒടുവിൽ ടിഷർട്ട് ധരിക്കാതെയാണ് കുട്ടി പരിപാടിയിൽ പങ്കെടുത്തത്.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കാനെത്തിയ ആൺകുട്ടിയുടെ കറുത്ത ടിഷർട്ട് അഴിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ.
കുട്ടിയുടെ ടിഷർട്ട് ഊരിമാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെത്തുടർന്ന് അമ്മ മകന്റെ വസ്ത്രം ഊരിമാറ്റി. ഇതിനുശേഷമാണ് പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ ഇരുവരെയും അനുവദിച്ചത്. മെറ്റൽഡിറ്റക്ടർ പരിശോധന കഴിഞ്ഞശേഷം അമ്മ വീണ്ടും ടിഷർട്ട് മകനെ ധരിപ്പിച്ചു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥർ വീണ്ടും ടിഷർട്ട് ഊരിമാറ്റിച്ചു. ഒടുവിൽ ടിഷർട്ട് ധരിക്കാതെയാണ് കുട്ടി പരിപാടിയിൽ പങ്കെടുത്തത്.
أحدث أقدم