കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്മെന്‍റിന്‍റെ വിദഗ്ധോപദേശം തേടി. ന്യൂയോർക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ബന്ധപ്പെട്ടവര്‍ ചർച്ച നടത്തി. നിലവിലെ തീ അണയ്ക്കൽ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. തീ അണച്ച മേഖലകളിൽ ജാഗ്രത വേണണെന്നും നിർദേശം നല്‍കി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.അതേസമയം സോഷ്യൽ മീഡിയായിൽ ഇത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്
ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ അമേരിക്കയില്‍ നിന്ന് വിദഗ്ധോപദേശം തേടി, ..ട്രോളൻന്മാർ സോഷ്യൽ മീഡിയയിൽ പൊങ്കാല !
Jowan Madhumala
0
Tags
Top Stories