വീട്ടമ്മയെ ലൈംഗിക നേട്ടങ്ങൾക്കായി നിർബന്ധിച്ച വാഴൂർ സ്വദേശിയെ പളളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു




 


കോട്ടയം : അയൽവാസിയായ വീട്ടമ്മയെ ലൈംഗിക നേട്ടങ്ങൾക്കായി നിർബന്ധിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തയാളെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ മൈലാട് പാറ ഭാഗത്ത് ചോവിട്ടുകുന്നേൽ വീട്ടിൽ വർഗീസ് (60) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ കുറെ നാളുകളായി വീട്ടമ്മയോട് ലൈംഗികത കലർന്ന പരാമർശങ്ങൾ നടത്തുകയും, അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു
കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടുകൂടി ഇയാൾ വീട്ടമ്മയുടെ വീടിന്റെ മുൻവശത്ത് വരികയും കയ്യിൽ കരുതിയിരുന്ന കത്തി കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും
ചെയ്തു.
തുടർന്ന് വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പള്ളിക്കത്തോട് എസ്. എച്ച്. ഓ അജീവ്.ഇ യുടെ നേതൃത്വത്തിൽ എസ്. ഐ രാജു, സി. പി. ഓ മാരായ മധു. റ്റി, ശ്രീജിത്ത്‌, രഞ്ജിത്, അനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു.
أحدث أقدم