മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ അപകടമരണം: സഹപാഠി അറസ്റ്റില്‍

മലപ്പുറം : എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയുടെ അപകടമരണത്തില്‍ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നത്.

തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അല്‍ഫോന്‍സ(22)യും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവില്‍വെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ അല്‍ഫോന്‍സ മരിച്ചു. പരിക്കേറ്റ അശ്വിന്‍ ചികിത്സയിലായിരുന്നു.

അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് വിദ്യാര്‍ഥിക്കെതിരേ കേസെടുക്കുകയും ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മരിച്ച അല്‍ഫോന്‍സയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്.
Previous Post Next Post