കോട്ടയം: ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോട്ടയത്ത് കൂടിക്കാഴ്ച നടത്തി. സഭാ തർക്ക വിഷയത്തിൽ സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ, സിനഡ് സെക്രട്ടറി മെത്രാപ്പൊലീത്ത, ആത്മയ സെക്രട്ടറി റോണി വർഗീസ് എന്നിവരുൾപ്പെടെയുള്ള സഭാ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ അറിയിച്ചു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോട്ടയത്ത് കൂടിക്കാഴ്ച നടത്തി
ജോവാൻ മധുമല
0
Tags
Top Stories