കോട്ടയം ഉൾപ്പെടെ നാലു ജില്ലകളിൽ അമ്ല മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്


കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ അമ്ല മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളിൽ അമ്ല മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലക്കാർ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞാഴ്ച വിഷ വാതകങ്ങളുടെ അളവ് വളരെക്കൂടുതലായിരുന്നെന്നും ഡയോക്‌സിൻ പോലുള്ള വിഷ പദാർഥങ്ങൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുള്ള ആദ്യത്തെ മഴ അപകടകാരിയായ അമ്ല മഴയാകാമെന്നാണ് ചീഫ് എൻജിനീയർ പി കെ ബാബുരാജൻ മുന്നറിയിപ്പ് നൽകി. വായുവിലെ രാസ മലിനീകരണ തോത് വർധിച്ചതിനാൽ ഈ വർഷത്തെ ആദ്യ വേനൽ മഴയിൽ രാസ പദാർഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നും ബാബുരാജൻ അറിയിച്ചു.
Previous Post Next Post