പുലർച്ചെ 5.10ന് തിരുവനന്തപുരത്ത് നിന്ന് തുടക്കം, ആറ് മണിക്ക് കൊല്ലത്ത് എത്തി; വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു


 തിരുവനന്തപുരം ; വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന് തുടക്കം. തിരുവനന്തപുരം സെൻട്രലിൽ നിന്ന് 5.10നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കാണ് ട്രയൽ റൺ നടത്തുക. 5.10ന് ആരംഭിച്ച ട്രെയിൻ ആറ് മണിക്ക് കൊല്ലത്ത് എത്തി. 50 മിനിറ്റുകൊണ്ടാണ് കൊല്ലത്ത് എത്തിയത്. 

ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. 2.30-നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും. അവിടെനിന്ന് ക്രൂ മാറും. 

അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

 തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക 
പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.


Previous Post Next Post